തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടു കേരളത്തിലെ മുഴുവന്‍ ബി.ജെ.പി. നേതൃത്വവും പ്രതിക്കൂട്ടിലായിട്ടും ദേശീയമാധ്യമങ്ങള്‍ക്ക് അത് വര്‍ത്തയല്ലെന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ദേശീയ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
‘400 ഹവാല പണമിടപാട് കേസില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഴുവന്‍ നേതൃത്വവും കുറ്റാരോപിതരായ സ്ഥിതിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എങ്ങനെയൊക്കെ കള്ളപ്പണ ഇടപാടു നടത്തി എന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പണം കടത്തിയെന്നാണ് ആരോപണം. എന്നിട്ടും ഇത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന വാര്‍ത്തയല്ല.’ എളമരം കരീം ട്വീറ്റ് ചെയ്തു.
Whole leadership of Kerala BJP under scan on 400cr hawala dealing. Equiry in progress on blackmoney pumped for Kearal election. It’s alleged that BJP State President transported money in helicopter he used for campaign. Still this is not an important news for our national media.
— Elamaram Kareem (@ElamaramKareem_) June 6, 2021
അതേസമയം, കൊടകര കുഴല്‍പ്പണക്കേസുമായ അന്വേഷണത്തിനിടെ ബി.ജെ.പിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ രണ്ട് ലക്ഷം രൂപ തന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്ന്
കെ. സുന്ദര പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുമെന്നും സുന്ദര വ്യക്തമാക്കി.