| Monday, 29th November 2021, 7:21 am

പോക്‌സോ കേസില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.

തേനാരി പ്ലായംപള്ളം സ്വദേശി എം. സുനില്‍ (25) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയാണ് സുനില്‍. സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.ഐ.എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്ക് കൈമാറി.

We use cookies to give you the best possible experience. Learn more