ചെന്നൈ: തമിഴ്‌നാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു.തിരുപ്പറ കുന്‍ഡ്രത്ത് പൊന്നുത്തായിയും ഗന്ധര്‍വ്വക്കോട്ടയില്‍ എം. ചിന്നദുരെയും മത്സരിക്കും.
കോവില്‍പ്പട്ടിയില്‍ ശ്രീനിവാസനും ദിണ്ടിഗലില്‍ പാണ്ടിയും മത്സരിക്കും അരൂരില്‍ കുമാറാണ് മത്സരിക്കുന്നത്. കീഴ് വേഴൂര്‍ നാഗൈ മാളി മത്സരിക്കും.
അതേസമയം, കഴിഞ്ഞദിവസം ഡി.എം.കെ സ്ഥാനാപര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചെപ്പോക്ക് മണ്ഡലത്തില്‍നിന്നാണ് ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം.കെ സ്റ്റാലിന്‍ കൊളത്തൂരിലാണ് മത്സരിക്കുന്നത്.
173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡി.എം.കെ പുറത്തിറക്കിയത്. . മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡി.എം.കെ മത്സരിപ്പിക്കുന്നത്.
സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്ലിം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡി.എം.കെ മത്സരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CPI (M) announces list of candidates for Tamil Nadu