തിരുവനന്തപുരം: കേരള പൊലീസിനെതിരെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പൊലീസ് കേരള സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു.
പൊലീസിനുമേല്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമുണ്ടോ എന്നും സംശയിക്കണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. സഭാ സമ്മേളനം നടക്കുമ്പോള്‍ പൊലീസ് കാണിച്ച നടപടികള്‍ ശരിയായില്ലെന്നും അത് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത മുഖ്യമന്ത്രിയെ അറിയിച്ചുട്ടെന്നും പ്രകാശ് ബാബു പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാവോയിസ്റ്റുകള്‍ക്ക് എതിരായ എതിരായ പൊലീസ് നടപടി ശരിവെച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ലെന്നും ലേഖനം എഴുതാന്‍ ആരാണ് ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും സി.പി.ഐ നേതൃത്വം പറഞ്ഞു. നേരത്തെ മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി ശരിവെച്ചും പൊലീസിനെ പിന്തുണച്ചുമാണ് ടോം ജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതിയത്.