തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും കമ്പനികള്‍ ഡാറ്റാ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ അനവധിയുണ്ടെന്നും വിവരങ്ങളുടെ സുരക്ഷിതത്വം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ പറയുന്നു.
ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍ , വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്നും പറയുന്നു.
വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ ,വിവര അഥവാ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
”വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വ്വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തേയും ഏതൊരുവ്യക്തിയെ സംബന്ധിച്ചാണോ ആ വിവരം അയാളേയും പ്രതികൂലമായി ബാധിക്കാവുന്നതാണ് ” മുഖപ്രസംഗത്തില്‍ പറയുന്നു.
ഡാറ്റാചോരണം,അനധികൃത പങ്കുവെയ്ക്കല്‍ , ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: