ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), സി.പി.ഐ എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിങ്കളാഴ്ചയാണ് മൂന്ന് പാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി പദവി പിന്‍വലിക്കുന്ന പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.
രണ്ട് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളിലും 21 നിയമസഭ തെരഞ്ഞെടുപ്പുകളിലും മതിയായ അവസരങ്ങള്‍ നല്‍കിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇനിമുതല്‍ മൂന്ന് പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികള്‍ മാത്രമായിരിക്കും.
‘ ആം ആദ്മിക്കിത് സന്തോഷ വാര്‍ത്തയാണ്. വിശ്രമമില്ലാതെ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി ഇന്ത്യയിലെ വളര്‍ന്നു വരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്,’ ആം ആദ്മി എം.പി രാഗവ് ചദ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
content highlight: CPI henceforth State Party; And Trinamool and NCP; Aam Aadmi emerged as a national party