| Monday, 4th March 2019, 1:06 pm

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; പട്ടികയില്‍ രണ്ട് സിറ്റിംഗ് എം.എല്‍.എമാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. രണ്ട് സിറ്റിംഗ് എം.എല്‍.എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

തിരുവനന്തപുരം മണ്ഡലത്തില്‍ സി.ദിവാകരന്‍ എം.എല്‍.എയും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട്ടില്‍ പിപി സുനീറും മത്സരിക്കും.

എന്നാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.

Read Also : ആ തെറ്റ് തിരുത്തി; വ്യാജ വാര്‍ത്തയില്‍ നിരുപാധികം മാപ്പു പറഞ്ഞ് റിപ്പബ്ലിക്ക് ടി.വി

തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന നിമിഷം വരെ സജീവമായിരുന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാട് കാനം സ്വീകരിച്ചതോടെയാണ് സി.ദിവാകരന് നറുക്ക് വീണത്.

സെക്രട്ടറിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സി.പി.ഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more