| Saturday, 11th July 2020, 8:04 am

പാര്‍ട്ടിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തി; അഡ്വ. എ.ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിഭാഷകന്‍ എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍.

പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയാണ്. അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തിയെന്നും സി.പി.ഐ ബ്രാഞ്ച് ജനറല്‍ബോഡി യോഗം വിലയിരുത്തി.

ഇത് അംഗീകരിക്കാനാവില്ല. അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. ഇതില്‍ ജയശങ്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി.

തുടര്‍ന്നാണ് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള പരസ്യ ശാസന അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more