|

സി.ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സ്ഥാനാര്‍ത്ഥി; തന്നെ വിമര്‍ശിക്കാനായിട്ടില്ലെന്ന് സി. ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ മുതിര്‍ന്ന നേതാവും നെടുമങ്ങാട് എം.എല്‍.എയുമായ  സി.ദിവാകരനെതിരെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനം. അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

നെടുമങ്ങാടിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ജി.ആര്‍ അനിലാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നും ചെയ്തില്ലെന്നു സാമ്പത്തികമായും സഹായിച്ചില്ലെന്നും ജി.ആര്‍ അനില്‍ ആരോപിച്ചു.

നെടുമങ്ങാട്ടും ചിറയന്‍കീഴും വിജയം ലഭിക്കുമെന്നാണ് നേതൃയോഗം വിലയിരുത്തിയത്. അതേസമയം ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നും തന്നെ ചോദ്യം ചെയ്യാന്‍ അനില്‍ വളര്‍ന്നിട്ടില്ലെന്നു ദിവാകരന്‍ പറഞ്ഞു.

നേരത്തെയും സി.ദിവാകരനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍.ഡി.എഫിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒപ്പത്തിനൊപ്പമെത്തിയന്നും ഇതിന് കാരണം സിറ്റിങ് എം.എല്‍.എയുടെ വീഴ്ചയാണെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  CPI candidate against C Divakaran