മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്നും സി.പി.ഐയുടെ വകുപ്പുകളില്‍ ഇടപെടാന്‍ പിണറായി ശ്രമം നടത്തുന്നുവെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ എക്‌സിക്യൂട്ടീവ്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്നും സി.പി.ഐയുടെ വകുപ്പുകളില്‍ ഇടപെടാന്‍ പിണറായി ശ്രമം നടത്തുന്നുവെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.
പിണറായിക്ക് വകുപ്പുകളെ കുറിച്ച് അറിയില്ലെങ്കിലും എല്ലാം കീഴിലെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്നും പെഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ഇതുകൊണ്ടാണെന്നും സി.പി.ഐ വിമര്‍ശിക്കുന്നു.
മന്ത്രി ബാലനെതിരെയും വിമര്‍ശനമുയര്‍ന്നു. മന്ത്രി ബാലന്‍ ജനിച്ചപ്പോഴെ ഭരണ കര്‍ത്താവാണോയെന്ന് സി.പി.ഐ ചോദിക്കുന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ബാലന്‍ രംഗത്തെത്തിയിരുന്നു.
സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടേതാണ് വിമര്‍ശനങ്ങള്‍.
Read more: സുരേന്ദ്രാ.. പുറത്തിറങ്ങി വാ..
സര്‍ക്കാരിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമായി യാതൊരുവിധ ഏകോപനവുമില്ല. ഒരേ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാര്‍ പറയുന്നതെന്നും സി.പി.ഐ പറയുന്നു. സര്‍ക്കാരിന്റെ ഗ്രാഫ് ഉയര്‍ന്നിട്ടില്ലെന്നും സി.പി.ഐ വിമര്‍ശിക്കുന്നു.
സി.പി.ഐ.എം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കാനാവില്ലെന്നും സി.പി.ഐ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതടക്കമുള്ള വിഷയങ്ങളില്‍ സി.പി.ഐ.എമ്മുമായി സി.പി.ഐക്ക് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്.