തിരുവനന്തപുരം: പി സി തോമസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് പറഞ്ഞു. തോമസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ എന്‍ സി പി യുടെ കാര്യം അടുത്ത ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും വെളിയം പറഞ്ഞു.
മുന്നണിയിലെടുക്കണമെന്ന വെളിയം ഭാര്‍ഗവന്റെ തീരുമാനം സന്തോഷകരമാണെന്നും ഇടതുമുന്നണിയോട് കൂടി പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വി സുരേന്ദ്രന് പിള്ള പറഞ്ഞു. എന്നാല്‍ പി സി തോമസിന് പ്രവര്‍ത്തിക്കാന്‍ “പറ്റിയ സ്ഥലമാണ്” ഇടതുമുന്നണിയെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.