തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. ഇപ്പോഴത്തെ ധനസ്ഥതി ആശങ്കാജനകമാണെന്നും ധനകാര്യ സമിതിയില്‍ തോമസ് ഐസക് പരാജയമാണെന്നും സി.പി.ഐ നിര്‍വാഹക സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ട്രഷറിയില്‍ കടുത്ത നിയന്ത്രണമാണ്. എപ്പോള്‍ പ്രതിസന്ധി അയയുമെന്ന് വിശദീകരിക്കാന്‍ ധനമന്ത്രിക്കാവുന്നില്ല. നല്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഐസക് ധനകാര്യ വകുപ്പ് നടത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അഭാവം ധനമന്ത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും’ സി.പി.ഐയില്‍ വിമര്‍ശനമുണ്ടായി.
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ജി.എസ്.ടി കുടിശികയായ 1600 കോടി രൂപ കിട്ടാത്തതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയില്‍ വിശദീകരിച്ചിരുന്നു.
സംസ്ഥാനത്ത് ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണത്തിന്റെ സാഹചര്യമുണ്ടാവാറില്ലെന്നും പക്ഷെ ഈ മാസം ശമ്പള വിതരണത്തിന് ശേഷവും സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ