| Sunday, 3rd November 2019, 12:19 pm

'സുഗതകുമാരി ടീച്ചറാണോ ലീലാവതി ടീച്ചറാണോ കവിതയെഴുതുന്ന ടീച്ചര്‍ എന്ന് ചോദിക്കുന്ന സംസ്‌കാരിക മന്ത്രി താക്കീത് ചെയ്യേണ്ട; എ.കെ ബാലനെതിരെ സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: സാംസ്‌കാരിക മന്ത്രി എ.കെ ബാലനെതിരെ വിമര്‍ശനവുമായി സി.പി.ഐ. സി.പി.ഐ സംഘം പാലക്കാട് മാവോയിസ്റ്റുകളെ വെടിവെച്ച സ്ഥലം സന്ദര്‍ശിക്കാന്‍ പോയതിനെ എ.കെ ബാലന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സി.പി.ഐയുടെ വിമര്‍ശനം.

സുഗതകുമാരി ടീച്ചറാണോ ലീലാവതി ടീച്ചറാണോ കവിതയെഴുതുന്ന ടീച്ചര്‍ എന്ന് ചോദിക്കുന്ന സംസ്‌കാരിക മന്ത്രിയാണ് സി.പി.ഐയെ താക്കീത് ചെയ്യുന്നതെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രന്‍ പറഞ്ഞു. കാനം രാജേന്ദ്രനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ഇദ്ദേഹം വളര്‍ന്നിട്ടില്ല. എന്നാല്‍ പി.ബി അംഗമാവാനാണ് മന്ത്രി ബാലന്‍ താഴുന്നതെങ്കില്‍ അത് സി.പി.ഐയെ അധിക്ഷേപിച്ചുകൊണ്ടു വേണ്ടെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെടിവെപ്പ് നടന്ന സ്ഥലത്തുപോയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നതിനപ്പുറം എന്തെങ്കിലും പ്രയോജനം നല്‍കുമോയെന്ന് അറിയില്ലെന്നായിരുന്നു എ.കെ ബാലന്റെ വിമര്‍ശനം.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യോഗത്തിലായിരുന്നു ബാലചന്ദ്രന്റെ പ്രതികരണം.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേ പടി വായിക്കുകയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ എം.പി സി.എന്‍ ജയദേവന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more