ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ സമരം ചെയ്ത സി.പി.ഐ നേതാവിന്റെ കട അടിച്ചു തകര്‍ത്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഗഗാറിന്റെ കടയാണ് അജ്ഞാതര്‍ തകര്‍ത്തത്.
കണ്ടമംഗലം ക്ഷേത്രത്തിന് സമീപമാണ് ഗഗാറിന്‍ കട നടത്തുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
സമരം ചെയ്ത ദിവസം ബി.ജെ.പിയ്ക്കാര്‍ ഗഗാറിന്റെ കടയ്ക്ക് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം ചെയ്തതായിരുന്നു ബി.ജെ.പിക്കാര്‍ ചോദ്യം ചെയ്തത്.
ഇതിന് പിന്നാലെയാണ് അക്രമുണ്ടായത്. 30,000 രൂപയോളം നഷ്ടം വന്നതായി ഗഗാറിന്‍ പറഞ്ഞു.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CPI Activist Shop Vandalise BJP Vaccine Policy