'മരണത്തോടു കൂടി അവരുടെ പാപം തീരുന്നു, അതില്‍ വലിയ കാര്യം കാണേണ്ടതില്ല'; കെ.എം മാണി സ്മാരകത്തില്‍ സി.പി.ഐ
Kerala News
'മരണത്തോടു കൂടി അവരുടെ പാപം തീരുന്നു, അതില്‍ വലിയ കാര്യം കാണേണ്ടതില്ല'; കെ.എം മാണി സ്മാരകത്തില്‍ സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 6:46 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനകാര്യമന്ത്രി കെ.എം മാണിക്ക് സ്മാരകം പണിയുന്നതിന് വേണ്ടി ബജറ്റില്‍ തുക അനുവദിച്ചതില്‍ തെറ്റില്ലെന്ന് സി.പി.ഐ. സ്മാരകം പണിയുന്നതിന് വേണ്ടി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നുവെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാസ് ബാബു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മരിച്ചു പോയ നേതാവിന് വേണ്ടി സ്മാരകം പണിയണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്. അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ലെന്നും പ്രകാസ് ബാബു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദീര്‍ഘകാലം മന്ത്രിയും ഒരേ മണ്ഡലത്തില്‍ 50 കൊല്ലക്കാലം എം.എല്‍.എയായും സേവനം അനുഷ്ഠിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന് പണം ചോദിച്ചപ്പോള്‍ കൊടുത്തു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് തുക അനുവദിച്ചത്. ആ സന്ദര്‍ഭത്തിലും പണം അനുവദിച്ചു എന്നത് ഒരു നല്ലവശമാണ്. ഇതിനെ ഒരു ആദരവായി കണ്ടാല്‍ മതിയെന്നും പ്രകാശ് ബാബു പറഞ്ഞു.