| Wednesday, 29th January 2020, 11:32 pm

സുരാജും അന്നാബെന്നും മികച്ച നടി നടന്മാര്‍; കുമ്പളങ്ങി നൈറ്റ്‌സ് മികച്ച ചിത്രം; ആഷിഖ് അബു മികച്ച സംവിധായകന്‍; ഉദയക്കും മെരിലാന്റിനും ആദരം; സിനിമാ പാരഡൈസോ ക്ലബ്ബിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സാണ് മികച്ച ചിത്രം.

സുരാജ് വെഞ്ഞാറമൂട്, അന്ന ബെന്‍ എന്നിവരാണ് മികച്ച നടി നടന്മാര്‍. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് സുരാജിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളാണ് അന്നയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. വൈറസ് ചിത്രം സംവിധാനം ചെയ്ത ആഷിഖ് അബുവാണ് മികച്ച സംവിധായകന്‍, കുമ്പളങ്ങി നൈറ്റ്‌സിലൂടെ മികച്ച തിരക്കഥാകൃത്തായി ശ്യാംപുഷ്‌ക്കരനും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാല സിനിമാ നിര്‍മാണ കമ്പനികളായ ഉദയക്കും മെരിലാന്റിനുമാണ് ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഹോണററി പുരസ്‌ക്കാരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റ് പുരസ്‌ക്കാരങ്ങള്‍.

മികച്ച എഡിറ്റര്‍: ഷൈജു ശ്രീധരന്‍, മികച്ച ഗാനം: ചെരാതുകള്‍, കോസ്റ്റ്യൂം: രമ്യ സുരേഷ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, മികച്ച സ്വഭാവ നടന്‍ : റോഷന്‍ മാത്യു, മികച്ച സ്വഭാവ നടി: ഗ്രേസ് ആന്റണി, മികച്ച ബി.ജി.എം: സുഷിന്‍ ശ്യാം, ക്യാമറ : ഗിരീഷ് ഗംഗാധരന്‍, മികച്ച സൗണ്ട് ഡിസൈന്‍ : രംഗനാഥ് രവി

We use cookies to give you the best possible experience. Learn more