| Saturday, 16th March 2019, 12:50 pm

''കൊടുത്താല്‍ കൊല്ലത്തും കിട്ടും''; ന്യൂസിലന്റ് ഭീകരാക്രമണത്തെ പിന്തുണച്ച് സി.പി. സുഗതന്റെ പോസ്റ്റ് ; വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂസിലന്റില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ പിന്തുണച്ച്
ഹിന്ദു പാര്‍ലമെന്റ് നേതാവും വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറുമായ
സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ന്യൂസിലന്റിലെ സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയില്‍ കയറി ഭീകരവാദികള്‍ 49 മുസ്‌ലീങ്ങളെ വെടിവെച്ചു സംഭവത്തെ “”കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നായിരുന്നു”” സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സുഗതന്‍ പോസ്റ്റ് പിന്‍വലിച്ചു.

“” NEWSILAND…കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐ.എസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം “” എന്നായിരുന്നു സി.പി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റ് പിന്‍വലിച്ചെങ്കിലും പ്രസ്തുത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് നിരവധി പേര്‍ സി.പി സുഗതനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
കൊല്ലപ്പെട്ടത് 49 മനുഷ്യ ജീവനുകളാണെന്നും കൊല്ലപ്പെടുന്നവരുടെ മതം നോക്കി ന്യായീകരണം നടത്തുന്ന താങ്കളെ ചങ്ങലക്കിടേണ്ട സമയം കഴിഞ്ഞുവെന്നുമാണ് ചിലര്‍ കമന്റില്‍ കുറിക്കുന്നത്.


”സോണിയാ ഗാന്ധിയെ ബാര്‍ ഡാന്‍സറാക്കിയപ്പോഴും മന്‍മോഹന്‍ സിങ്ങിനെ അപമാനിച്ചപ്പോഴും താങ്കള്‍ എവിടെയായിരുന്നു”; ബി.ജെ.പിയെ പിന്തുണച്ചുകൊണ്ടുള്ള നടന്‍ മാധവന്റെ ട്വീറ്റിന് പൊങ്കാല


ഐ.എസ് കൊടുത്തതിനെന്തിനാണ് സുഗതാ ഇസ്‌ലാം മതവിശ്വാസികള്‍ക്ക് കിട്ടുന്നത് ? സംഘികള്‍ കൊടുക്കുന്നതിന് ഹൈന്ദവ വിശ്വാസികള്‍ക്ക് കിട്ടണം എന്നൊരു മുസ്ലിമും പറയില്ലോ എന്നും ചിലര്‍ ചോദിക്കുന്നു.

ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്ന സുഗതന്റെ പരാമര്‍ശവും നേരത്തെ വലിയ വിവാദമായിരുന്നു.

ന്യൂസ്‌ലാന്റിലെ സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more