| Monday, 23rd July 2018, 11:34 pm

രാജ്യത്ത് സ്ത്രീകളേക്കാള്‍ സുരക്ഷിതരാണ് പശുക്കള്‍ ; സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ആരും ദേശദ്രോഹിയാകുന്നില്ല; ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൂടിവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാജ്യത്ത് സ്ത്രീകളേക്കാള്‍ സുരക്ഷിതരാണ് പശുക്കളെന്നായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ
പറഞ്ഞത്.

ബി.ജെ.പി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ആശയങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ തങ്ങള്‍ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണെന്നും അല്ലാതെ ഒരു പാര്‍ട്ടിയുടെയും സുഹൃത്തുക്കളല്ലെന്നും കൂട്ടിച്ചേര്‍ത്തു.


ബീഹാറിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി; ഒരു പെണ്‍കുട്ടിയെ കാണാനില്ല


“പശുവിന്റെ പേര് പറഞ്ഞുകൊണ്ട് ആരെങ്കിലും ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിനടക്കതല്ല ഹിന്ദുത്വം. ഇപ്പോള്‍ രാജ്യത്ത പ്രചരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ആശയങ്ങളോടും എനിക്ക് യോജിപ്പില്ല. സ്ത്രീകള്‍ ഒട്ടും തന്നെ സുരക്ഷിതരല്ലാത്ത സാഹചര്യത്തിലാണ് നിങ്ങള്‍ പശുക്കളുടെ സുരക്ഷയെക്കുറിച്ച് വേവാലതിപ്പെടുന്നത്.” ഉദ്ധവ് താക്കറെ പറഞ്ഞു.

തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണെന്നും എന്നു കരുതി തെറ്റ് കണ്ടാല്‍ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോമാതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മാതാവിനെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഗൗരി ലങ്കേഷ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍: പിടികൂടാനുള്ളത് വെടിവെച്ചയാളെ


ദേശീയതയേയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്ന ഉദ്ധവ് താക്കറെയുടെ മറുപടി. ഒരാള്‍ ദേശസ്‌നേഹിയാണോ ദേശവിരുദ്ധനാണോയെന്ന് തീരുമാനിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

“സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ആരും ദേശദ്രോഹിയാകുന്നില്ല. ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റിലുള്ളത്. ഇവരെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

മുന്‍പത്തെ യു.പി.എ സര്‍ക്കാരിനെ തോല്‍പിച്ചുകൊണ്ട് എന്‍.ഡി.എ സര്‍ക്കാരിനെ ജയിപ്പിച്ച ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. പക്ഷെ ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരിനെപ്പോലെ തന്നെയായിരിക്കുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

We use cookies to give you the best possible experience. Learn more