ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ആക്രമണത്തിന് ഇരയായത് ആലങ്ങാട് സ്വദേശി
Kerala
ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ആക്രമണത്തിന് ഇരയായത് ആലങ്ങാട് സ്വദേശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2017, 8:53 am

ആലങ്ങാട്: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം. ആലങ്ങാട് കരുമാലൂര്‍ കാരകുന്നില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ജോസിനുനേരെയാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായത്.

മാംസത്തിനായി വീട്ടില്‍ വളര്‍ത്തിയ കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് ശനിയാഴ്ച വൈകിട്ട് ജോസും ബന്ധുക്കളും അറുത്തിരുന്നു. ഇതറിഞ്ഞ് പത്തോളം ആര്‍.എസ്.എസുകാര്‍ ജോസിന്റെ വീട്ടിലെത്തി അതിക്രമം നടത്തുകയായിരുന്നു.

വീട്ടിലേക്കെത്തിയ ആര്‍.എസ്.എസുകാര്‍ ഇറച്ചിയില്‍ മണ്ണുവാരി ഇട്ടു. ജോസ് വീടിനു പുറത്തിറങ്ങുമ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


Must Read: ‘മോദി പറഞ്ഞാലും ഇവിടെ നടപ്പില്ല’; മുസ്‌ലിം വിഭാഗത്തിനുള്ള സംവരണ വര്‍ധനവിനെതിരെ തെലങ്കാനയില്‍ ബി.ജെ.പി പ്രതിഷേധം; അഞ്ച് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍


ഈ പ്രദേശത്തെ അറവുശാലകള്‍ക്കുനേരെയും ആര്‍.എസ്.എസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഭയംകൊണ്ട് ആരും പൊലീസില്‍ പരാതിപ്പെടാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആര്‍.എസ്.എസ് അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സി.പി.ഐ ആലങ്ങാട് ഏരിയ സെക്രട്ടറി എം.ബാബു പറഞ്ഞു.