മാലേഗാവ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനം. ഗോസംരക്ഷകരാണ് വ്യാപാരികളെ മര്‍ദിച്ചത്. ജയ് ശ്രീറാം എന്ന് പറയെന്നാവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം.
മാംസത്തിന്റെ സാമ്പിള്‍ നാഗ്പൂരിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമണങ്ങള്‍ പതിവാകുന്നതിനിടെയാണ് മാലേഗാവില്‍ നിന്നുള്ള അക്രമവും റിപ്പോര്‍ട്ട ചെയ്യുന്നത്.