ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ജയ് ശ്രീറാം എന്നു പറയാന്‍ ആവശ്യപ്പെട്ട്; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 2:53 pm
മാലേഗാവ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനം. ഗോസംരക്ഷകരാണ് വ്യാപാരികളെ മര്‍ദിച്ചത്. ജയ് ശ്രീറാം എന്ന് പറയെന്നാവശ്യപ്പെട്ടായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം.
മാംസത്തിന്റെ സാമ്പിള്‍ നാഗ്പൂരിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമണങ്ങള്‍ പതിവാകുന്നതിനിടെയാണ് മാലേഗാവില്‍ നിന്നുള്ള അക്രമവും റിപ്പോര്‍ട്ട ചെയ്യുന്നത്.
#WATCH: Cow vigilantes thrash 2 traders for allegedly possessing beef in Malegaon area of Maharashtra”s Washim(26/5) (NOTE: STRONG LANGUAGE) pic.twitter.com/7L2eZRjhlE
— ANI (@ANI_news) May 29, 2017