റോഹ്തക്: ഗോരക്ഷകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ വിലങ്ങണിയിച്ച്, ചങ്ങല കൊണ്ട് കെട്ടിയിട്ട് പൊലീസ്. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം.
കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട നൗഷാദ് എന്ന യുവാവിനെയാണ് ഒരു കൂട്ടം ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്.
രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷം പൊലീസെത്തി നൗഷാദിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ പൊലീസ് യുവാവിനെ വിലങ്ങണിയിക്കുകയും ചങ്ങല ചേര്‍ത്ത് ബന്ധിച്ച് തറയില്‍ ഇരുത്തുകയുമായിരുന്നു.
ALSO READ: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേക്ക്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം
ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കേണപേക്ഷിച്ചിട്ടും പൊലീസ് അനുവദിച്ചില്ലെന്നും നൗഷാദ് പറയുന്നു.
“”രാത്രി ഏകദേശം 8 മണിയോടെ റോഹ്തക്കിലെ ബാലൌട്ട് ഗ്രാമത്തില്‍ എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ഒരാള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് താന്‍ ഓടിച്ചിരുന്ന പിക്കപ് വാനിനെ തടഞ്ഞു നിര്‍ത്തി. വണ്ടി ഓഫാക്കിയതോടെ, പശുക്കടത്തുകാരനെന്ന് അയാള്‍ ഉറക്കെ വിളിച്ചുകൂവാന്‍ തുടങ്ങി. ഇതോടെ പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ വടികളും മറ്റുമായി ഓടിയെത്തുകയും ആക്രമിക്കുകയുമായിരുന്നു.” നൗഷാദ് പറയുന്നു.
ALSO READ: ശബരിമല യുവതി പ്രവേശനം; തന്ത്രിക്ക് നോട്ടീസയച്ചത് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ എന്റെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമെല്ലാം ചോര ഒഴുകാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തില്‍ ആരോ ഒരാള്‍ ബീഡി കത്തിച്ച്, അതുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.”” നൗഷാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ചര്‍ക്കി ദാദ്രി ഗ്രാമത്തിലെ പാലുല്‍പാദന കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് നൗഷാദെന്ന് സ്ഥാപന ഉടമ സുനില്‍ കുമാര്‍ പറയുന്നു. താനാണ് കാളകളെ വില്‍ക്കാന്‍ നൗഷാദിനെ ഏല്‍പിച്ചതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
WATCH THIS VIDEO: