ഗോ സംരക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം: സ്വാമി അഗ്‌നിവേശ്
India
ഗോ സംരക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം: സ്വാമി അഗ്‌നിവേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 5:29 pm

 

ജയ്പൂര്‍: ഗോ സംരക്ഷകരെന്ന പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണമെന്ന് സ്വാമി അഗ്‌നിവേശ്. രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ തീവ്രവാദ വകുപ്പ് ചേര്‍ത്ത അറസ്റ്റ് ചെയ്യണമെന്ന് സ്വാമി അഗ്‌നിവേശ് അഭിപ്രായപ്പെട്ടത്.


Also read ‘മലപ്പുറത്തില്‍ ഉടക്കി ബി.ജെ.പി നേതൃത്വം’; ദയനീയ പ്രകടനത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം 


“ഗോ സംരക്ഷണമെന്ന ആശയവുമായി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവൃത്തികള്‍ തീവ്രവാദികളുടേതിന് സമമാണ്. അവരുടെ കുറ്റങ്ങളും തീവ്രവാദ പ്രവര്‍ത്തനമായ് കണക്കാക്കി തീവ്രവാദികള്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്” ജയ്പൂരില്‍ നടന്ന റാലിയെ അബിസംബോധന ചെയ്യവേ അഗ്‌നിവേശ് ആവശ്യപ്പെട്ടു.

ഗോസംരക്ഷണത്തിന്റെ പേരില്‍ ഈമാസം ആദ്യമായിരുന്നു പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ജയ്പൂരില്‍ ഗോ സംരക്ഷണ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊന്നത്. കേസില്‍ കുറ്റാപരോപിതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ ഷാഹിദ് സ്മാരകത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

പശുവിന്റെ പേരില്‍ രാഷ്ട്രീയ കളികള്‍ക്ക് അവസരം ഉണ്ടാക്കരുതെന്ന് “എമേഴ്റിഷ്യസ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ആര്യ സമാജം” പ്രസിഡന്റ് ആവശ്യപ്പെട്ടു. പശുവിനെ വാങ്ങാന്‍ വരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാതെ പശുക്കളെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.