| Sunday, 8th December 2019, 3:31 pm

ഉന്നാവോയില്‍ പ്രതിഷേധം കത്തുമ്പോള്‍ പശുക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 'സഫാരി'കളുമായി യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ സംഭവത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മറ്റൊരു കാര്യവുമായി തിരക്കിലാണ്. അലഞ്ഞുതിരിയുന്ന പശുക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാനായി ‘പശു സഫാരി’കള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമന്ത്രി ലക്ഷ്മീനാരായണ്‍ ചൗധരിയാണു പദ്ധതി അവതരിപ്പിച്ചത്. പശുസംരക്ഷണത്തില്‍ യോഗി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടതു തങ്ങളുടെ ചുമതലയാണെന്നും ചൗധരി പറഞ്ഞു.

15,000-25,000 പശുക്കളെ പാര്‍പ്പിക്കാന്‍ പറ്റിയ സഫാരികളാണു തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ബയോ ഗ്യാസ് പ്ലാന്റുകളും പവര്‍ ജനറേഷന്‍ യൂണിറ്റുകളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തികൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങള്‍. എന്നാല്‍ യോഗി എത്താതിരുന്നതിനാല്‍ ഉച്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം അവര്‍ സംസ്‌കരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11.40-നു ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസ് അതിവേഗ കോടതിയില്‍ കേള്‍ക്കുമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി നേരത്തേ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും തീരുമാനമായിരുന്നു. അതിനിടെ തനിക്കു ജോലി വേണമെന്നു പെണ്‍കുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

We use cookies to give you the best possible experience. Learn more