ലഖ്‌നൗ: ഉന്നാവോ സംഭവത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മറ്റൊരു കാര്യവുമായി തിരക്കിലാണ്. അലഞ്ഞുതിരിയുന്ന പശുക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാനായി ‘പശു സഫാരി’കള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമന്ത്രി ലക്ഷ്മീനാരായണ്‍ ചൗധരിയാണു പദ്ധതി അവതരിപ്പിച്ചത്. പശുസംരക്ഷണത്തില്‍ യോഗി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടതു തങ്ങളുടെ ചുമതലയാണെന്നും ചൗധരി പറഞ്ഞു.
15,000-25,000 പശുക്കളെ പാര്‍പ്പിക്കാന്‍ പറ്റിയ സഫാരികളാണു തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ബയോ ഗ്യാസ് പ്ലാന്റുകളും പവര്‍ ജനറേഷന്‍ യൂണിറ്റുകളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തികൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.