| Monday, 16th January 2017, 12:25 pm

ഓക്‌സിജന്‍ ശ്വസിക്കുകയും പുറംന്തള്ളുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍:  ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്ന് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു.” എന്നാണ് അദ്ദേഹം പറഞ്ഞത്. പശുവിന്റെ ശാസ്ത്രീയ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്നും അത് എല്ലാവര്‍ക്കുമിടയിലും പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also read ജലദോഷവും പനിയും മാറാന്‍ പശുവിനടുത്ത് നിന്നാല്‍ മതി: ബി.ജെ.പി നേതാവ് വസുദേവ്


മൃഗങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണ്ടെത്തലുകള്‍ക്ക് നേര്‍വിപരീതമാണ് പശുവുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഈ പരാമര്‍ശം. ഗ്രീന്‍ഹൗസ്‌ വാതകങ്ങള്‍ വലിയ തോതില്‍ പുറന്തള്ളുന്ന മൃഗങ്ങളില്‍ പശുവും ഉള്‍പ്പെടുമെന്ന് 2006ലെ റിപ്പോര്‍ട്ടില്‍ യു.എന്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

ഗോസംരക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൊട്ടിഘോഷിക്കുന്നതില്‍ ഒട്ടുംപിന്നിലല്ല രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍ ഗോരക്ഷയുടെ പേരില്‍ ഒട്ടേറെ അക്രമങ്ങള്‍ നടക്കുന്ന ഇവിടെ ഒട്ടേറെ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിച്ച സാഹചര്യവുമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more