| Wednesday, 1st September 2021, 7:17 pm

പശുവിന് മൗലികാവകാശങ്ങള്‍ നല്‍കണം, ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.

പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെടേണ്ടതാണെന്നും ആയിരുന്നു കോടതി പറഞ്ഞത്.

പശുവിന് മൗലികാവകാശങ്ങള്‍ നല്‍കാനും ദേശീയ മൃഗമായി പ്രഖ്യാപിക്കാനും യു.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

പശുവിന് അപകടംവരുന്ന വിധത്തില്‍ സംസാരിക്കുന്നവരെ ശിക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നും ശേഖര്‍ യാദവ് പറഞ്ഞു.

പശു സംരക്ഷണപ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റെതു മാത്രമല്ല,പശു ഇന്ത്യയുടെ സംസ്‌കാരമാണെന്നും സംസ്‌കാരം സംരക്ഷിക്കുന്ന ജോലി രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെതാണെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Cow is part of culture of India; should be given fundamental rights, declared as national animal: Allahabad High Court

We use cookies to give you the best possible experience. Learn more