ആലപ്പുഴ: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കശാപ്പ് നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി. പശു തങ്ങളുടെ ദൈവമാണെന്നും കേരളമല്ല ആര് എതിര്‍ത്താലും വിലക്കു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Also read ‘2014ലെ തെരഞ്ഞെടുപ്പു വേളയില്‍ മോദി വാഗ്ദാനം നല്‍കിയ ആ കാര്യങ്ങള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്’ തെളിവ് ഇതാ
“കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടു വരും. പശു ഞങ്ങളുടെ ദൈവമാണ്” അദ്ദേഹം പറഞ്ഞു. നിയമത്തെ എതിര്‍ക്കുന്നത് കേരളം മാത്രമാണെന്നും മറ്റിടങ്ങളിലൊന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മേഘാലയയില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിടുകയും ബീഫ് ഫെസ്റ്റ് നടത്തുകയും ചെയ്തപ്പോഴാണ് കേരളത്തിലല്ലാതെ മറ്റൊരിടത്തും പ്രതിഷേധമില്ലെന്ന മന്ത്രിയുടെ പ്രസ്താവന.
പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു വയ്ക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം ആയുധമാക്കുകയാണെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ. പദ്മനാഭന്‍ പറഞ്ഞു.
Dont miss കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ
“സംഘ പരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. അതിന്റെ പേരില്‍ കേരളത്തില്‍ സി.പി.ഐ.എം അക്രമം അഴിച്ചു വിടുകയാണ്” പദ്മനാഭന്‍ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി.