| Saturday, 10th June 2017, 6:05 pm

'പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്'; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പശു പ്രത്യേക ജീവി വര്‍ഗമാണെന്നും അവ കൊല്ലപ്പെടാനുള്ളതല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി. പശു അമ്മയ്ക്കും ദൈവത്തിനും തുല്യമാണെന്നും കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ജഡ്ജി പറഞ്ഞു. കന്നുകാലി കശാപ്പിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി. ശിവശങ്കര റാവു ഉത്തരവ് പ്രഖ്യാപിച്ചത്.

ഗോവധ നിരോധനം കര്‍ശനമായി നടപ്പിലാക്കണം. ഭൂരിപക്ഷത്തിന്റെ വിശ്വാസം മാനിക്കണം. പശു ദേശീയ സ്വത്താണ്. ഉടമസ്ഥാവകാശം എന്നത് പശുവിനെ കൊല്ലാനും കശാപ്പിന് വില്‍ക്കാനുമുള്ള അവകാശമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.


Also Read: ‘ഇനി നിങ്ങളുടെ ഊഴം’; സൗദി അറേബ്യയെ ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഐ.എസ് വീഡിയോ പുറത്തു വിട്ടു


അമ്മയുടെ മുലപ്പാലിനോട് ഏറ്റവും യോജിച്ചത് പശുവിന്റെ പാല്‍ ആണ്. പശുവിന്റെ ഡി.എന്‍.എ സസ്തനിയായ മുനുഷ്യന്റേതിനോട് യോജിച്ചതാണ് അതിന് കാരണമെന്നും ജസ്റ്റിസ് ശിവശങ്കര റാവു പറഞ്ഞു.

ബക്രീദിന് പശുവിനെ കശാപ്പ് ചെയ്യണമെന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലിക അവകാശമായി കണക്കാക്കാന്‍ സാധിക്കില്ല. ബക്രീദിന് പശുവിനെ ബലി നല്‍കുന്നത് മുസ്‌ലിം വിശ്വാസത്തിന്റെ അത്യാവശ്യമായ കാര്യമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.


Don”t Miss: വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്


പശുവില്‍ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ വസിക്കുന്നുവെന്ന് അടുത്തിടെയാണ് രാജസ്ഥാനിലെ ജഡ്ജിയായ മഹേഷ് ചന്ദ് പറഞ്ഞത്. ഓക്സിജന്‍ സ്വീകരിച്ച് ഓക്സിജന്‍ പുറത്തു വിടുന്ന ജീവിയാണ് പശു. ഹൈന്ദവ ആത്മീയതയുടെ അടിസ്ഥാനമാണ് പശു. നേപ്പാള്‍ പോലും പശുവിനെ ദേശീയ മൃഗമായി അംഗീകരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യമുന, ഗംഗ നദികള്‍ക്ക് വ്യക്തി പദവി നല്‍കിയതു പോലെ സര്‍ക്കാര്‍ പശുവിനും പദവി നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


കൂടാതെ ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും മയിലുകള്‍ ഇണചേരാറില്ലെന്നും രാജസ്ഥാന്‍ ജഡ്ജി പറഞ്ഞിരുന്നു. പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നത്. അതിനാലാണ് കൃഷ്ണന്‍ മയില്‍പ്പീലി തലയില്‍ ചൂടിയിരുന്നത്. പശുവിന്റെ പാലിന് പകരം മറ്റൊന്നുമില്ല. നാം ജീവിക്കുന്നത് തന്നെ അതിലാണെന്നും ജസ്റ്റിസ് മഹേഷ് ചന്ദ് പറഞ്ഞിരുന്നു.

വാര്‍ത്തയോടുള്ള ചില പ്രതികരണങ്ങള്‍:
(ലൈവ് ലോ ഫേസ്ബുക്ക് പേജില്‍ നിന്ന്)














We use cookies to give you the best possible experience. Learn more