| Tuesday, 2nd May 2017, 11:05 pm

വാഹന സൗകര്യമില്ലാതെ മനുഷ്യ മൃതദേഹം ചുമക്കുന്ന നാട്ടില്‍ പശുവിന് ആംബുലന്‍സുമായി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശു സംരക്ഷണത്തിനായ് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. “ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്” എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.


Also read ‘ഈ കണ്ടതും കേട്ടതുമൊന്നുമല്ല ഉത്തരകൊറിയ എന്ന സത്യം’; ഉത്തരകൊറിയന്‍ യാത്രാനുഭവം പങ്കുവെച്ചുള്ള വീഡിയോ വൈറലാകുന്നു


മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പശുക്കള്‍ക്കായുള്ള ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തിക്കുക. വാഹന സൗകര്യമില്ലാത്തതിനാലും ആംബുലന്‍സ് വിട്ട് നല്‍കാത്തതിനാലും മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടു പോകുന്ന നാട്ടിലാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു. ലഖ്‌നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലുമാണ് നിലവില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകുന്നത്.

ബന്ധപ്പെടുന്നതിനായ് ഗോ സേവാ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റുമാണ് ഉണ്ടാവുക.

നേരത്തെ യു.പിയില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്തതിന്റെ പേരില്‍ 15 കാരന്റെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് വാര്‍ത്തയായിരുന്നു. ഇതേ സംസ്ഥാനത്ത് നിന്ന് തന്നെയാണ് പശുക്കള്‍ക്കായുള്ള ആംബുലന്‍സ് സംസ്ഥാന ഉപമുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വാര്‍ത്ത പുറത്ത് വരുന്നത്.

We use cookies to give you the best possible experience. Learn more