| Thursday, 23rd April 2020, 7:25 am

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു ജോസഫ് മാത്യു.

ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, അമേരിക്കയിലെ വിവിധ ക്രൂയീസ് കപ്പലുകളിലെ ജീവനക്കാരായ 5000ലധികം മലയാളികള്‍ ഒരുമാസത്തിലധികകമായി കടലില്‍ കഴിയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 14 മുതല്‍ ക്രൂയിസ് കപ്പലുകളിലെ വിനോദസഞ്ചാരം അമേരിക്ക നിര്‍ത്തിവെച്ചിരിക്കുകയാണ്.

പക്ഷേ, ഇന്ത്യക്കാരുള്‍പ്പെടെയുള്ള അതിലെ ഭൂരിപക്ഷം ജീവനക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ കപ്പലില്‍ തന്നെ കഴിയുകയാണ്.
ഭക്ഷണത്തിനും അവശ്യ സേവനങ്ങള്‍ക്കും മാത്രമേ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ അനുവാദമുള്ളൂ. അതുകൊണ്ട് ദിവസവും നൂറുകണക്കിന് കിലോമീറ്ററുകള്‍ കടലില്‍ ചുറ്റിക്കറങ്ങുകയാണ് കപ്പലുകളെന്നായിരുന്നു റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more