കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതു കൊവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്
Covid Vaccine
കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതു കൊവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th June 2021, 1:25 pm

ന്യൂദല്‍ഹി: കൊവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതു കൊവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ട്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കൊവിഷീല്‍ഡ് വാക്സില്‍ എടുത്തവരില്‍ ഉണ്ടെന്നാണു പഠനം പറയുന്നത്.

കൊറോണ വൈറസ് വാക്സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരിലും മുമ്പു കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലുമാണു പഠനം നടത്തിയത്.

കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.

എന്നാല്‍ ഇത് പ്രാഥമികമായ നിഗമനം മാത്രമാണ്. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

Content Highlights: Covishield Produced More Antibodies Than Covaxin In Early Study: Report