തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
679 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗമുക്തിയുണ്ടായത്. 888 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ലയെന്നും മുഖ്യമന്ത്രി അറിയിച്ചു.
122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാൻ, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെൽവമണി.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.
നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.
കഴിഞ്ഞ 24 മണിക്കൂറിൽ 19140 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോൾ ചികിത്സയിൽ ഉള്ളത്, 10091 പേരാണ്. 1167 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,616 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി, 1,16,418 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 113713 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകൾ 486 ആണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക