ലോകത്ത് 40 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ 24 മണിക്കൂറില്‍ 1600ലധികം മരണം
COVID-19
ലോകത്ത് 40 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ 24 മണിക്കൂറില്‍ 1600ലധികം മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 7:36 am

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്.  അമേരിക്കയില്‍  കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു.

ഇറ്റലിയില്‍ അതിഗുരുതരമായി കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30000 കവിഞ്ഞു.

ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,80,000 കടന്നു.

അതേസമയം ഇന്ത്യയില്‍ 3390 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗബാധിതര്‍ 56,000 കടന്നു. 24 മണിക്കൂറിനിടെ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1886 ആയി ഉയര്‍ന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക