| Tuesday, 14th April 2020, 7:21 am

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച്  അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.

അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവവരുടെ എണ്ണം 23,610 ആയി. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളതും അമേരിക്കയിലാണ്. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.

അതേസമയം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തത്ക്കാലം തിരിച്ചെത്തിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി ശരിവെച്ചു.

വിദേശത്തുള്ളവരെ ഈ ഘട്ടത്തില്‍ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ആളുകള്‍ എവിടെയാണോ നിലവില്‍ ഉള്ളത്. അവിടെ തന്നെ തുടരണമെന്നും പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്നും ആണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞത്. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more