ആശങ്കയില്‍ കോഴിക്കോട്, 1205 പുതിയ രോഗികള്‍, മലപ്പുറത്ത് 1174; ജില്ല തിരിച്ചുള്ള കണക്കുകള്‍
covid 19 Kerala
ആശങ്കയില്‍ കോഴിക്കോട്, 1205 പുതിയ രോഗികള്‍, മലപ്പുറത്ത് 1174; ജില്ല തിരിച്ചുള്ള കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 6:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9250 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 1205 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ 1174 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 1012 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് മറ്റുജില്ലകളില്‍ ഇന്ന് രോഗ ബാധിച്ചവരുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid19 Kerala heavy Concerned Kozhikode, 1205 new patients, Malappuram 1174; District wise Details