കണ്ണൂര്‍: കൊവിഡ് 19 ബാധിച്ചവരെ ഫോണില്‍ വിളിച്ച് സംസാരിച്ച സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നടപടിയെ തള്ളി മുഖ്യമന്ത്രി പിണറായിവിജയന്‍.
രോഗിയുടെ പേരുവിവരങ്ങള്‍ സ്വകാര്യമാണെന്നും അത് ലംഘിച്ചത് തെറ്റായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനും അത്തരം നിലപാട് സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗബാധിതരെ ജയരാജന്‍ വിളിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ക്വാറന്റൈനില്‍ കഴിയുന്ന മനുഷ്യര്‍ സര്‍ക്കാറിന് നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് തെളിവല്ലേ എന്നാണ് കെ.എം ഷാജി എം.എല്‍.എ സംഭവത്തെക്കുറിച്ച് പ്രസ്താവനയില്‍ പ്രതികരിച്ചത്.
തങ്ങളുടെ പേരും വിവരവും എങ്ങനെ ലഭിച്ചുവെന്ന് രോഗികളില്‍ ഒരാള്‍ ജയരാജനോട് തിരിച്ചുവിളിച്ച് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
കളക്ടരുടെ പക്കല്‍മാത്രമുള്ള വിവരങ്ങള്‍ ജയരാജന് എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ