കൊവിഡ് മരണസംഖ്യ 40,000 കടന്നു; 24 മണിക്കൂറില്‍ നാലായിരം പേര്‍ക്ക് രോഗം; എണ്ണത്തില്‍ ചൈനയെയും മറികടന്ന് അമേരിക്ക
COVID-19
കൊവിഡ് മരണസംഖ്യ 40,000 കടന്നു; 24 മണിക്കൂറില്‍ നാലായിരം പേര്‍ക്ക് രോഗം; എണ്ണത്തില്‍ ചൈനയെയും മറികടന്ന് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 12:43 am

ലോകത്ത് കൊവിഡ് മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറെ പേരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 40,633 ആയി.

8,23,200 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അമേരിക്കയില്‍ രോഗികളുടെ എണ്ണം 1.75 ലക്ഷം കടന്നു. നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലുള്ള രോഗികളേക്കാള്‍ കൂടുതലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയില്‍ ഇരുവരെ 12,428 പേര്‍ മരണപ്പെട്ടു. സ്‌പെയിനില്‍ 8,269 പേരും അമേരിക്കയില്‍ 3,402 പേരും മരിച്ചു. ചൈനയിലെ മരണ സംഖ്യ 3,305 ആണ്. ഫ്രാന്‍സില്‍ 3,024 പേരും ഇറാനില്‍ 2,898 പേരും മരണമടഞ്ഞു.