വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,26,14,260 ആയി.
വെള്ളിയാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 5,357 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 5,61,980 ആയി ഉയര്‍ന്നു.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അമേരിക്കയില്‍ രോഗികകള്‍ 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി.
ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,000 ത്തിലേറേ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,300 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 70,000 കടന്നു. ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു.
ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു.
സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു.റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു.
ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ