| Saturday, 17th April 2021, 3:26 pm

'സോച്‌നാ ക്യാ ജോ ഭി ഹോഗാ ദേഖാ ജായേഗാ..'; കൊവിഡ് വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഡാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കൊവിഡ് രോഗികളെ സന്തോഷിപ്പിക്കാനായി ആശുപത്രിയ്ക്കുള്ളില്‍ നൃത്തച്ചുവടുകളുമായി ആരോഗ്യപ്രവര്‍ത്തകര്‍. ഗുജറാത്തിലെ പരുല്‍ സേവാശ്രം ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് രോഗികള്‍ക്ക് മുന്നില്‍ നൃത്തം ചെയ്തത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


1990 ല്‍ പുറത്തിറങ്ങിയ സണ്ണി ഡിയോളിന്റെ ഖയാല്‍ എന്ന ചിത്രത്തിലെ ‘സോച്‌നാ ക്യാ ജോ ഭി ഹോഗാ ദേഖാ ജായേഗാ’ എന്ന ഗാനത്തിനാണ് കൊവിഡ് പോരാളികള്‍ നൃത്തം ചെയ്യുന്നത്.

ബാപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് കുമാര്‍ സാനു, ഷബ്ബിര്‍ കുമാര്‍, ആശാ ഭോസ്‌ലെ എന്നിവരാണ്.

നൃത്തത്തിന് രോഗികള്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഗുജറാത്ത് കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid warriors dance to Ghayal song Sochna Kya to cheer up patients at Gujarat hospital Viral video

Latest Stories

We use cookies to give you the best possible experience. Learn more