Advertisement
COVID-19
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; സി.പി.ഐ.എം എം.എല്‍.എക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 30, 04:23 pm
Thursday, 30th July 2020, 9:53 pm

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഡി.കെ മുരളി എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.

എം.എല്‍.എ പങ്കെടുത്ത മുതുവിളയിലെ ഡി.വൈ.എഫ്.ഐ പരിപാടിയില്‍ നിയമലംഘനമുണ്ടായെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു നല്‍കിയ ഹരജിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പരിപാടി സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാക്കളും കേസില്‍ പ്രതികളാണ്. ഈ മാസം 19 നായിരുന്നു പരിപാടി. എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയുമാണ് കേസെടുത്തതത്.

നേരത്തെ ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എം.എല്‍.എ കൊവിഡ് നിരീക്ഷണത്തില്‍ പോയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക