തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക.
ഉച്ചയ്ക്ക് ശേഷം എത്തുന്ന വാക്‌സിന്‍ വിതരണ ഹബ്ബുകളിലേക്ക് മാറ്റും.
പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെ 13 സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ അയച്ചു തുടങ്ങി. ദല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ബെംഗളൂരു തുടങ്ങി 13 ഇടങ്ങളിലാണ് ഇന്ന് വാക്‌സിന്‍ എത്തുന്നത്.
കൊച്ചിയില്‍ 3 ലക്ഷം ഡോസ് വാക്‌സിനാണ് എത്തുക. തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെ എത്തും.
അതേസമയം കൊവീഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കൊവാക്‌സിന് ഒരു ഡോസിന് 206 രൂപയാണ്. ആദ്യഘട്ടത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി ഡോസും ഭാരത് ബയോടെകില്‍ നിന്ന് 55 ലക്ഷം ഡോസുമായിരിക്കും സര്‍ക്കാര്‍ വാങ്ങുക. പതിനാറര ലക്ഷം ഡോസ് കൊവാക്‌സിന്‍ ഭാരത് ബയോടെക് സൗജന്യമായി നല്‍കുമെന്നു അറിയിച്ചിട്ടുണ്ട്.
വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക