| Saturday, 10th April 2021, 7:30 pm

സംസ്ഥാനത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം; ഉടന്‍ സ്‌റ്റോക്ക് എത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍ വിതരണം നടന്നതോടെയാണ് വാക്‌സിന്‍ സ്‌റ്റോക്കില്‍ കുറവ് വന്നത്. ആവശ്യമായ സ്‌റ്റോക്ക് എത്തിയിട്ടില്ലെന്നതും അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

അതേസമയം ഏപ്രില്‍ 20നകം കേന്ദ്രം കേരളത്തിന് അനുവദിച്ച വാക്‌സിനുകള്‍ എത്തുമെന്നാണ് സൂചന. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൊവിഡ് സംഭരണ കേന്ദ്രങ്ങള്‍.

തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിന് ദൗര്‍ലഭ്യം കൂടുതല്‍ ഉള്ളത്. ഇവിടെ 15,000 ഡോസുകള്‍ മാത്രമാണ് ഇനിയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

മറ്റു ജില്ലകളിലും വാക്‌സിന് ദൗര്‍ലഭ്യമുണ്ട്. കൂടുതല്‍ വാക്‌സിനുകള്‍ എത്രയും വേഗം എത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്. 6194 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകിരച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. എറണാകുളത്ത് 977 പേര്‍ക്കും, കോഴിക്കോട് 791 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Vaccine stock in crisis says officials

We use cookies to give you the best possible experience. Learn more