ഒട്ടാവ: 12 വയസുമുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി കാനഡ. ഇത്തരത്തില്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് കാനഡ.
ഫൈസര്‍-ബയോടെക് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് കാനഡ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നേരത്തെ 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അമേരിക്കയിലും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.
കുട്ടികളില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിലയിരുത്തിയതായി ഹെല്‍ത്ത് കാനഡയുടെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് സുപ്രിയ ശര്‍മ്മ ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌ക്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് ഇത് സഹായകമാകുമെന്ന് സുപ്രിയ പറഞ്ഞു. അതേസമയം വാക്‌സിന്‍ എന്നുമുതല്‍ നല്‍കി തുടങ്ങണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും സുപ്രിയ പറഞ്ഞു.
ബുധനാഴ്ച ഉച്ചവരെ കാനഡയില്‍ 1,253,817 കൊവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക