ചെന്നൈ: കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ താന്‍ സ്വീകരിച്ചെന്ന് കമല്‍ഹാസന്‍. അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമാണെന്നും തയ്യാറാവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോയും ട്വിറ്ററില്‍ കമല്‍ പങ്കുവെച്ചിട്ടുണ്ട്. ‘ശ്രീരാമചന്ദ്ര ആശുപത്രിയില്‍ കൊറോണ വൈറസിനെതിരെ എനിക്ക് വാക്‌സിനേഷന്‍ നല്‍കി. സ്വയം ശ്രദ്ധിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരെ ശ്രദ്ധിക്കുന്നവരും ശരീരത്തിലെ രോഗപ്രതിരോധത്തിനായി വാക്‌സിന്‍ എടുക്കേണ്ടതാണ്. അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പാണ്. തയ്യാറാകൂ.’ എന്നായിരുന്നു കമലിന്റെ ട്വീറ്റ്.
അതേസമയം സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമല്‍ ഹാസന്‍ ,സ്വാഗതം ചെയ്തിരുന്നു.
ഒരേ കാഴ്ചപ്പാട് ഉള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി ഇതര മൂന്നാം മുന്നണി രൂപീകരിക്കാനാണ് കമല്‍ഹാസന്റെ തീരുമാനം.
ദ്രാവിഡ പാര്‍ട്ടികളെ മാറ്റി നിര്‍ത്തുകയും പകരം ചെറുപാര്‍ട്ടികളെ കൂട്ടി ചേര്‍ത്ത് മുന്നാം മുന്നണി ഉണ്ടാക്കാനാണ് കമല്‍ഹാസന്റെയും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെയും തീരുമാനം ഇതിന്റെ ഭാഗമായി നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടിയായ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍.ഡി.എ വിട്ട് മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Covid vaccinated, vaccinated against corruption next month’; Kamal Haasan