വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. ഇതുവരെ 63,70,763 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
3. 77 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 29.03 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ 30 ലക്ഷത്തിലധികം പേരും നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 53,402 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 22,153 കേസുകള്‍ പുതുതായി സ്ഥിരീകരിച്ച അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18.59 ലക്ഷം കടന്നു.
1.07 ലക്ഷം പേര്‍ ഇതു വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ബ്രസീലാണ് ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. 5.29 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. 14,556 കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്.