ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 41,13,811 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 90,632 പേര്‍ക്കാണ്. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
31 ലക്ഷത്തിലധികം പേരാണ് ഇത് വരെ കൊവിഡ് മുക്തരായത്. രാജ്യത്ത് 70,626 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 8,83862 പേര്‍ക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. 20,800 പേര്‍ക്കാണ് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാ പ്രദേശില്‍ നാലര ലക്ഷത്തിലേറെ കൊവിഡ് കേസുകളാണുള്ളത്.
അതേസമയം അമേരിക്കയാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമത്. 62, 45,112 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. 41,23,000 കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് കൊവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത ദിവസങ്ങളില്‍ ബ്രസീലിനെ മറികടക്കുമെന്നാണ് സൂചന.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഉള്ളതിനേക്കാള്‍ അധികം ആക്ടീവ് കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. ബ്രസീലില്‍ അഞ്ച് ലക്ഷത്തിനടുത്ത് കൊവിഡ് ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളതെങ്കില്‍ ഇന്ത്യയില്‍ അത് എട്ടര ലക്ഷത്തിലധികം കേസുകളാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Covid updation in India