ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,28,859 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറില്‍ 410 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,095 ആയി.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് ലക്ഷം പേരില്‍ 2,03,051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,09713 പേര്‍ രോഗമുക്തി നേടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക