ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ബ്രസീലില്‍ 24 മണിക്കൂറില്‍ 33,274 പുതിയ കേസുകള്‍
World News
ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ബ്രസീലില്‍ 24 മണിക്കൂറില്‍ 33,274 പുതിയ കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 8:27 am

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം
6,048,384 ആയി. അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്.

അമേരിക്കയില്‍ 1,769,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 103,685 പേരാണ് ഇതുവരെ മരിച്ചത്.

ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 498,440 കേസുകളാണ് നിലവില്‍ ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 956 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്.
ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,834 ആയി ഉയര്‍ന്നു.

ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28843 പേരുമാണ് ഇതുവരെ മരിച്ചത്.