റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 49 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 2017 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3392 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ആകെ 217,198 പേര്‍ക്ക് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചു.
അതേ സമയം രാജ്യത്ത് കൊവിഡ് രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5205 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സൗദിയില്‍ ആകെ കൊവിഡ് രോഗവിമുക്തി നേടിയവരുടെ എണ്ണം 154,839 ആയി. നിലവില്‍ 60252 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ കൂടുതല്‍ കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദിലാണ്. 308 കേസുകളാണ് റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. തെയ്ഫില്‍ 246 പേര്‍ക്കും മദീനയില്‍ 232 പേര്‍ക്കും ജിദ്ദയില്‍ 227 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ